Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയുടെ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ സ്ഥലവും സമയവും പരിഷ്കരിച്ചു

October 30, 2023

news_malayalam_sports_news_updates

October 30, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ സ്ഥലവും സമയവും പരിഷ്കരിച്ചതായി അൽ ദുഹൈൽ അറിയിച്ചു. അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഗേറ്റ് 3ലും 4ലുമായി രണ്ട് സമയ സ്ലോട്ടുകളിൽ ടിക്കറ്റുകൾ വിൽക്കും. ആദ്യ സ്ലോട്ട് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ സ്ലോട്ട് വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണെന്ന് അൽ ദുഹൈൽ അറിയിച്ചു. 

50 റിയാൽ, 100 റിയാൽ, 200 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ വാങ്ങാൻ പണം മാത്രമേ ക്ലബ് സ്വീകരിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് (ഞായറാഴ്ച്ച) മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ആദ്യം ഗേറ്റ് നമ്പര്‍ 3ല്‍ മാത്രമാണ് മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമായത്. 

നവംബര്‍ 7 ന് രാത്രി ഒന്‍പത് മണിക്ക് അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. റിയാദില്‍ നടന്ന ആവേശകരമായ മത്സരത്തിന് ശേഷമാണ് റൊണാള്‍ഡോയും ടീം അല്‍ നാസറും അല്‍ ദുഹൈലുമായി ഏറ്റുമുട്ടുന്നത്. റിയാദിൽ നടന്ന മത്സരത്തിൽ ഖത്തറിനെ 4-3 എന്ന സ്‌കോറിനാണ് സൗദി കീഴടക്കിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News