November 23, 2023
November 23, 2023
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് അണ്ടർ 23 മത്സരത്തിലെ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഗ്രൂപ്പ് എയിൽ ഖത്തർ, ഓസ്‌ട്രേലിയ, ജോർദാൻ, ഇന്തോനേഷ്യ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ജപ്പാൻ, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന എന്നീ ടീമുകളും; സൗദി അറേബ്യ, ഇറാഖ്, തായ്‌ലൻഡ്, തജാക്കിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിലുമാണ്. വിയറ്റ്‌നാം, കുവൈത്ത്, മലേഷ്യ ഗ്രൂപ്പ് ഡിയിലും മത്സരിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പാരീസ് 2024 ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടും. അതേസമയം നാലാം സ്ഥാനം നേടുന്ന ടീം കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കും. ഏപ്രിൽ 15 മുതൽ മെയ് 3 വരെയാണ് മത്സരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F