Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നീ യോഗ്യതാ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു

March 19, 2024

news_malayalam_sports_news_updates

March 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നീ യോഗ്യതാ ത്സരങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു. ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ മാർക്വിസ് ലോപ്പസാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് യോഗ്യതാ മത്സരങ്ങളിലും കുവൈത്താണ് ഖത്തറിന്റെ എതിരാളികൾ. മാർച്ച് 21, 26 തീയതികളിൽ ദോഹയിലും കുവൈത്തിലുമാണ് മത്സരങ്ങൾ നടക്കുക. മാർച്ച് 21ന് രാത്രി 9:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഖത്തറിന്റെ ആദ്യ മത്സരം. 

യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​ന​ ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു. tickets.hayya.qa എ​ന്ന ലി​ങ്ക് വ​ഴി മാ​ച്ച് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെയ്യാവുന്നതാണ്. ഹ​യ്യാ ആ​പ് വ​ഴി​യും ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം. പ​ത്ത് റി​യാ​ൽ മു​ത​ലാണ് ടിക്കറ്റ് നി​ര​ക്ക്. ര​ണ്ടാം റൗ​ണ്ടി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​നാ​ണ് ഖ​ത്ത​റും കു​വൈ​ത്തും മത്സരിക്കുന്നത്.

നേ​ര​ത്തേ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ അ​ഫ്ഗാ​നി​സ്താ​നെ​യും (8-1), ഇ​ന്ത്യ​യെ​യും (3-0) തോ​ൽ​പി​ച്ചി​രു​ന്നു. കു​വൈ​ത്തിന്റെ ആ​ദ്യ​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ 1-0 എന്ന സ്കോറിനും ര​ണ്ടാം അ​ങ്ക​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നെ 4-0 എന്ന സ്കോറിനും തോ​ൽ​പി​ച്ചിരുന്നു.

ഖത്തർ സ്ക്വാഡ്:

ഗോൾകീപ്പർമാർ: മിഷാൽ ബർഷാം (അൽ സദ്ദ്), സലാഹ് സക്കറിയ (അൽ ദുഹൈൽ), സൗദ് അൽ ഖാതർ (അൽ വക്ര)

ഡിഫൻഡർമാർ: മഹ്ദി സലേം ലൂക്കാസ് മെൻഡസ് (അൽ വക്ര), താരിഖ് സൽമാൻ (അൽ സദ്ദ്), ഹൊമാം അൽ അമിൻ (അൽ ഗരാഫ), ബസ്സാം അൽ റാവി (അൽ റയ്യാൻ), സുൽത്താൻ അൽ ബ്രേക്ക് (അൽ ദുഹൈൽ), മുഹമ്മദ് അയ്യാഷ് (അൽ അഹ്‌ലി)

മിഡ്ഫീൽഡർമാർ: അഹമ്മദ് ഫാത്തി (അൽ അറബി), ജാസെം ജാബർ (അൽ അറബി), അബ്ദുല്ല അൽ മറാഫി (അൽ അറബി), അബ്ദുൽ അസീസ് ഹാതിം (അൽ റയ്യാൻ), മുഹമ്മദ് വാദ്  (അൽ സദ്ദ്), മുസ്തഫ മെഷാൽ (അൽ സദ്ദ്), മഹ്ദി സലേം അൽ മുഅജ്ബ (അൽ ഷമാൽ), അബ്ദുല്ല അബ്ദുൽസലാം അൽ അഹ്റക് (ഖത്തർ എസ്‌സി)

ഫോർവേഡുകൾ: അഹമ്മദ് അൽ ജാൻഹി (അൽ ഗരാഫ), അഹമ്മദ് അല (അൽ ഗരാഫ), അക്രം അഫീഫ് (അൽ സദ്ദ്), യൂസഫ് അബ്ദുൾറസാഖ് (അൽ സദ്ദ്), അൽമോസ് അലി (അൽ ദുഹൈൽ), അഹമ്മദ് അൽ റാവി (അൽ റയ്യാൻ), ഇസ്മായിൽ മുഹമ്മദ് (അൽ ദുഹൈൽ)

അതേസമയം, നിരവധി വർഷത്തെ മികച്ച കരിയറിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ദേശീയ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസിനെ ഖത്തർ ടീമിന് നഷ്ടമാകും. അല്‍ അന്നാബിയോടൊപ്പമുള്ള തന്റെ കരിയറില്‍, 183 അന്താരാഷ്ട്ര മത്സരങ്ങളിൽ 41 ഗോളുകളാണ് ഹസൻ നേടിയത്. 2014 ലെ ഗള്‍ഫ് കപ്പും 2019 ലും 2023 ലും നടന്ന എഎഫ്സി ഏഷ്യന്‍ കപ്പും നേടിയ ഖത്തര്‍ ഫുട്ബോള്‍ ദേശീയ ടീമിന്റെ ചരിത്ര നായകന്മാരില്‍ ഒരാളായിരുന്നു ഹസൻ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News