Breaking News
അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു |
ഖത്തറില്‍ നിന്നുള്ള ഇന്ത്യൻ ഉംറ സംഘം അപകടത്തിൽ പെട്ടു,രണ്ട് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

October 17, 2023

news_malayalam_death_news_in_saudi

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറില്‍ നിന്നും റോഡ് മാര്‍ഗം ഉംറക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സൗദിയില്‍ തിങ്കളാഴ്ചയായിരുന്നു ( ഒക്ടോബര്‍ 16) അപകടം. മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഖത്തറിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. 

മുബൈ സ്വദേശികളായ സുഹൈല്‍ മുഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സുഹൈലിന്റെ ഭാര്യ സബീഹ, ഭാര്യാ സഹോദരന്‍ ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്. സുഹൈൽ, വാഹനം ഓടിച്ചിരുന്ന മകള്‍ യുസ്‌റ (20), മകള്‍ സൈനബ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News