Breaking News
അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു |
റമദാൻ: ദുബായിൽ അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ടം നടത്തിയ 47 പേ​ർ അ​റ​സ്റ്റി​ൽ

March 23, 2024

news_malayalam_arrest_updates_in_uae

March 23, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായിൽ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്​ തെ​രു​വി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യ 47 പേ​ർ അ​റ​സ്റ്റി​ൽ. തെ​രു​വി​ൽ പ​ഴം, പ​ച്ച​ക്ക​റി എന്നിവയുടെ വി​ൽ​പ​ന​ക്ക് അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ആവശ്യമായ ലൈ​സ​ൻ​സി​ല്ലാ​തെ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്ത്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ ​നി​ന്നും​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കുമെന്നും അധികൃതർ വ്യക്തമാക്കി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷം​ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തോ ഉ​ൽ​​പാ​ദി​പ്പി​ച്ച സ്ഥ​ലം​ വ്യ​ക്ത​മാക്കത്ത​തോ ആ​യ വ​സ്തു​ക്ക​ളാ​ണ് ഇ​ത്ത​ര​ക്കാ​ർ കൂ​ടു​ത​ലാ​യി​ വി​ൽ​പ​ന​ക്കെ​ത്തി​ക്കു​ന്ന​ത്​.

കൃ​ത്യ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ണ്ടാ​വി​ല്ലെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന വ​കു​പ്പ്​ ത​ല​വ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ കേ​ണ​ൽ താ​ലി​ബ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​മ​രി പ​റ​ഞ്ഞു. നി​യ​മ​പ​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ സു​​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തും.

നി​യ​മ​ലം​ഘ​നം ശ്ര​ദ്ധി​യി​ൽ​പെ​ട്ടാ​ൽ 901 എ​ന്ന ടോ​ൾ ​ഫ്രീ ​ന​മ്പ​റി​ലോ ദുബായ് പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്പി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും അധികൃതർ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News