Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
സൗദിയിൽ സ്വകാര്യ ദന്തചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശി വൽക്കരണം നടപ്പാക്കുന്നു

September 16, 2023

Qatar_News_Malayalam

September 16, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെദന്തചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദന്തൽ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും യോഗ്യരായ സ്വദേശികളെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

2024 മാർച്ച് 10 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ നൽകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളുള്ള ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കുന്നുണ്ട്. ദന്തൽ വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സ്വദേശികളുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News