Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യെമൻ-സൗദി അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു

September 26, 2023

Malayalam_Qatar_News

September 26, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: യെമൻ-സൗദി അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർ കൊല്ലപ്പെട്ടു. ഹൂതി സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്നലെ (തിങ്കളാഴ്ച) പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ബഹ്‌റൈന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും, മരിച്ച 2 സൈനികരെ നാട്ടിലേക്ക് കൊണ്ടുവരാനും നടപടിക്രമങ്ങൾ ആരംഭിച്ചതായി ബഹ്‌റൈന്‍ സൈന്യം വ്യക്തമാക്കി. സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ബഹ്‌റൈന്‍ സേനയെ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓപറേഷന്‍ ഡിസിസീവ് സ്റ്റോമിലും, ഓപറേഷന്‍ റിസ്റ്റോറിങ് ഹോപിലും പങ്കെടുത്ത അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ആളില്ലാ യുദ്ധ വിമാനങ്ങൾ (യു.സി.എ.വി) ഉപയോഗിച്ചാണ് ഹൂതി സേന ആക്രമണം നടത്തിയതെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) പറഞ്ഞു. കൊല്ലപ്പെട്ട സൈനികർക്ക് ആദരം അർപ്പിക്കുന്നതായും അവരുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബി.ഡി.എഫ് കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്‌. ജിസിസി രാജ്യങ്ങളുൾപ്പടെയുള്ള രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ബഹ്റൈന് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News