Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഗസയിലെ ആശുപത്രി ആക്രമണത്തെ കുവൈത്ത് അപലപിച്ചു; എല്ലാ ആരോഗ്യ പ്രവർത്തകർക്കും 15 മിനിറ്റ് ഇടവേള നൽകി

October 19, 2023

news_malayalam_israel_hamas_attack_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: ഗസയിലെ ആശുപത്രി ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കുവൈത്തിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ സമരം നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ എല്ലാ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി വ്യക്തമാക്കി.

ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ, തുടങ്ങിയവർക്ക് 15 മിനിറ്റ് ഇടവേള നൽകും. ഇത് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News