Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തില്‍ 13 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസുകള്‍ അടച്ചുപൂട്ടി

January 10, 2024

news_malayalam_company_closed_in_kuwait

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 13 സ്ഥാപനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് ഓഫീസുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഫീസ് പരിധി നിശ്ചയിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നടപടി. ആഭ്യന്തര- വാണിജ്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് സ്ഥാപനങ്ങള്‍ കെ-നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി. 

റിക്രൂട്ട്‌മെന്റിന് കെ-നെറ്റ് സംവിധാനം ഉപയോഗിക്കാത്ത ആറ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികരികള്‍ക്ക് കൈമാറിയതായും അതോറിറ്റി അറിയിച്ചു. മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിക്കാത്ത ഒരു ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News