Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ കേരളത്തിൽ നിന്നുൾപ്പടെ ഇന്ത്യയിൽ നിന്ന് എട്ട് നേതാക്കൾ പങ്കെടുക്കും

August 11, 2023

August 11, 2023

ന്യൂസ്‌റൂം ബ്യുറോ  

ജിദ്ദ: ഈ മാസം 13, 14 തീയതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്‍പ്പെടെ ഇന്ത്യയില്‍നിന്നും വിവിധ മേഖലകളില്‍ പ്രമുഖരായ എട്ട് നേതാക്കള്‍ പങ്കെടുക്കും.

ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡൻറ് അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യതുല്‍ ഉലമാ ഹിന്ദ്‌ പ്രസിഡൻറ് മൗലാന അര്‍ഷദ് മദനി, കേരള നദ്വത്തുല്‍ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയര്‍മാൻ മൗലാന അര്‍ഷദ് മുഖ്താര്‍, ജാമിഅ ഇസ്‌ലാമിയ്യ സനാബില്‍ ഡല്‍ഹി ചെയര്‍മാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുല്ലത്വീഫ് കിൻദി ശ്രീനഗര്‍, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്‌അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ നേതാക്കള്‍.

'മിതത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള ഇസ്‍ലാമിക പണ്ഡിതരുടെ പങ്ക്'എന്ന പ്രമേയത്തില്‍ ഊന്നി നടക്കുന്ന ഇൻറര്‍നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറൻസില്‍ പണ്ഡിതര്‍, മുഫ്തിമാര്‍, വിവിധ യൂനിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ധര്‍, ചിന്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങി 85 രാജ്യങ്ങളില്‍നിന്നുള്ള 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെയും നിര്‍ദേശപ്രകാരം നടക്കുന്ന സമ്മേളനത്തിന് സൗദി മതകാര്യ മന്ത്രാലയമാണ് നേതൃത്വം നല്‍കുന്നത്. ആഗോളതലത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളന ലക്ഷ്യം. ഏഴ് പാനല്‍ ചര്‍ച്ചകളിലൂടെ ആളുകള്‍ക്കിടയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക സമൂഹത്തില്‍ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയവിനിമയവും വഴി മുസ്‌ലിം ലോകത്തെ പണ്ഡിതരുടെ പ്രയത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയെന്ന സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് മക്കയില്‍ നടക്കുന്ന ദ്വിദിന സമ്മേളനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News