Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
പ്രായത്തെ വെല്ലുന്ന ശബ്ദമാധുര്യം,തൊണ്ണൂറാം ജന്മദിനത്തിൽ ആശാ ഭോസ്‌ലെ ദുബായിൽ പാടുന്നു

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് :ഇന്ത്യൻ സംഗീതത്തിലെ മധുരശബ്ദം ആശാ ഭോസ്‌ലെ തൊണ്ണൂറാം ജന്മദിനത്തിൽ ദുബായിൽ പാടാനെത്തുന്നു.സെപ്റ്റംബർ എട്ടിന് ദുബായിൽ പാട്ടുപാടിയാണ് അവർ തന്റെ 90-ാം ജന്മദിനമാഘോഷിക്കുന്നത്.

ആറുമാസംമുമ്പേ തയ്യാറെടുപ്പുതുടങ്ങിയ പരിപാടിയുടെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച മുംബൈയിലാണ് അവർ ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ പാട്ടുകളുടെ ഇമ്പം ഇപ്പോഴും തോർന്നിട്ടില്ലെന്ന് തെളിയിക്കാൻ വാദ്യമേളങ്ങളൊന്നുമില്ലാതെ അവർ പാടുകയുമുണ്ടായി.

‘‘പത്താംവയസ്സിൽ പാടാൻ തുടങ്ങിയതാണ്. ഇപ്പോഴും പാടുന്നു. കഴിഞ്ഞമാസം പുണെയിൽ കരസേനയ്ക്കുവേണ്ടി പാടാൻ പോയി. ഇനിയങ്ങോട്ടും പാടണം. ദുബായിൽ നടക്കുന്ന ഈ പരിപാടി പിന്നീട് അമേരിക്ക, ലണ്ടൻ തുടങ്ങിയിടങ്ങളിലും അവതരിപ്പിക്കും. മുംബൈയിലുമുണ്ടാവും’’ -ആശാ ഭോസ്‌ലെ പറഞ്ഞു.

‘‘പത്തുവർഷത്തിനുശേഷമാണ് ഇത്തരമൊരു സ്റ്റേജ് പരിപാടിയിൽ പാടുന്നത്. അതിന്റെ സന്തോഷത്തിലാണ് ഞാൻ. സ്റ്റേജിൽ ഇതുവരെ പാടാത്ത പാട്ടുകളും ബോളിവുഡ് ഹിറ്റുകൾ, ഗസലുകൾ തുടങ്ങി എല്ലാതരം പാട്ടുകളും ഉൾക്കൊള്ളിച്ചായിരിക്കും മൂന്നുമണിക്കൂർ പരിപാടി. 58 പേരുടെ വാദ്യമേളവും 23 നർത്തകരും സ്റ്റേജിൽ അണിനിരക്കും’’ -അവർ പറഞ്ഞു. മകൻ ആനന്ദ ഭോസ്‌ലെ, ബന്ധുവും മുൻനിരനടിയുമായ പത്മിനി കോലാപ്പുരി, നടി പൂനം ധില്ലൻ, നടൻ ജാക്കി ഷ്രോഫ് എന്നിവരെക്കൂടാതെ സംഗീതരംഗത്തെ പ്രമുഖരായ ജാമിൽ സയ്ദി, നിതിൻ ശങ്കർ, സലിം-സുലൈമാൻ തുടങ്ങിയവരും പരിപാടിയുടെ പ്രഖ്യാപനവേളയിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News