Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
നെയിംബോര്‍ഡ് പൊട്ടിവീണ് കുവൈത്തിൽ മലയാളി മരിച്ചു

August 01, 2023

August 01, 2023

ന്യൂസ്‌റൂം ബ്യൂറോ 

കുവൈത്ത് സിറ്റി: യാത്രക്കിടയിൽ വാഹനത്തിലേക്ക് നെയിംബോര്‍ഡ് പൊട്ടിവീണ് കുവൈത്തിൽ മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കൈറോ 35ാം നമ്പർ റോഡിലൂടെ മിനി ലോറി ഓടിച്ചു പോകുമ്പോൾ അപ്രതീക്ഷിതമായി വണ്ടിയിലേക്ക് നെയിംബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. 20 വർഷത്തോളം കുവൈത്തിൽ ജോലി ചെയ്‌ത സാദത്ത് എൽ.എസ് കേബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച ജോലിക്കിടെ, യാത്രക്കിടയിലാണ് അപകടം നടന്നത്. ലോറിയുടെ മുൻ ഭാഗത്ത് നെയിംബോര്‍ഡ് വീണതോടെ ഗ്ലാസും മുകൾഭാഗവും തകരുകയായിരുന്നു. അപകടസ്ഥലത്തുതന്നെയാണ് മരണം സംഭവിച്ചത്. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബറായ ടി.സി. സാദത്ത് സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: ജസീല, മക്കൾ: സാമിൽ, മുഹമ്മദ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News