Breaking News
ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു |
സൗദി ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പാക്കേജുകള്‍ റദ്ദാക്കാനുള്ള നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു

February 14, 2024

news_malayalam_saudi_announces_hajj_package_cancellation_for_saudi_pilgrims

February 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്:  സൗദി അറേബ്യ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് രജിസ്‌ട്രേഷന് ശേഷം ഹജ്ജ് പാക്കേജുകള്‍ റദ്ദാക്കാനുള്ള നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു. രജിസ്‌ട്രേഷന്‍ ആരംഭിച്ചതുമുതല്‍ ഏപ്രില്‍ 23 ന് ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ 14 വരെയുള്ള കാലയളവില്‍ തെരഞ്ഞെടുത്ത പാക്കേജുകള്‍ സൗജന്യമായി റദ്ദാക്കാമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത പണം മുഴുവന്‍ തിരികെ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ശവ്വാല്‍ 15 (ഏപ്രില്‍ 24) മുതല്‍ അടുത്ത മാസമായ ദുല്‍ഖഅദ് അവസാനം വരെയുള്ള കാലയളവില്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം റദ്ദാക്കുന്നവര്‍ക്ക് പാക്കേജ് കരാറിന്റെ 10 ശതമാനം വരെ ഫീസ് ഈടാക്കും. അതേസമയം ഹജ്ജ് പെര്‍മിറ്റിനായുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചാല്‍ ഓരോ തീര്‍ത്ഥാടകനില്‍ നിന്നും ഇലക്ട്രോണിക് സേവന ഫീസായി 67.85 റിയാലും ഈടാക്കും. 

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി ഇത്തവണത്തെ ഹജ്ജ് സീസണിനുള്ള പാക്കേജുകള്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രജിസ്‌ട്രേഷനായുള്ള നിബന്ധനകളും പുറത്തുവിട്ടിട്ടുണ്ട്. താമസ നിലവാരം അടിസ്ഥാനമാക്കി 4,099 റിയാല്‍ മുതല്‍ 13,265 സൗദി റിയാല്‍ വരെയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചത്. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News