Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഗൾഫ് ടി20 ടൂർണമെന്റിൽ ഒമാൻ ഖത്തറിനെ പരാജയപ്പെടുത്തി; ഖത്തർ ഇന്ന് കുവൈത്തിനെ നേരിടും 

September 18, 2023

Gulf_Malayalam_News

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ടി20 ഐ ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാനുമായി 19 റൺസിന് ഖത്തറിന് തോൽവി. ഇന്നലെ (ഞായറാഴ്ച്ച) ദോഹയിലെ വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ഒ​മാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ 149 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. കൂടാതെ, അടുത്ത ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഖ​ത്ത​റി​ന് ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 130 റ​ൺ​സ് മാത്രമാണ് നേടാൻ സാധിച്ചത്. 

ഒമാനിന്റെ മുഹമ്മദ് നദീമാണ് (36) ടോപ് സ്‌കോറർ. അതേസമയം, അർഷാദ് (31), ജാസിം ഖാൻ (26) എന്നിവരാണ് ഖത്തറിന്റെ സ്‌കോറർമാർ. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ബഹ്റൈനിനെ പരാജയപ്പെടുത്തിയ ഖത്തർ, ഇന്ന് (തിങ്കളാഴ്ച്ച) അടുത്ത മത്സരത്തിൽ കുവൈത്തിനെ നേരിടും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News