Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ വാഹനങ്ങളുടെ നിറം മാറ്റുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആഭ്യന്തര മന്താലയം 

October 21, 2023

news_malayalam_new_rules_in_kuwait

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: വാഹനങ്ങളുടെ നിറം മാറ്റാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതിനും വാഹനങ്ങളുടെ ശരിയായ ഡോക്യുമെന്റേഷന്‍ ഉറപ്പാക്കുന്നതിനുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 

പുതിയ നിയമ പ്രകാരം വാഹനങ്ങളുടെ നിറം മാറ്റുന്നതിന് ടെക്‌നിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ അംഗീകാരം വാങ്ങണം. ഇതിനായി ആദ്യ ഘട്ടത്തില്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പ് സന്ദര്‍ശിച്ച് വാഹന ഉടമ മാറ്റാന്‍ ആഗ്രഹിക്കുന്ന നിറത്തിന് അംഗീകാരം വാങ്ങണം. നിറം തെരഞ്ഞെടുത്ത ശേഷം സ്ഥിരീകരിക്കുന്നതിനായി  വകുപ്പ് നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെയ്ക്കണം. 

അംഗീകാരം ലഭിച്ച ശേഷം അംഗീകൃത വര്‍ക്ക്‌ഷോപ്പുകളെ സമീപിച്ച് വാഹനങ്ങളുടെ നിറം മാറ്റാം. നിറം മാറ്റിയ ശേഷം വീണ്ടും വാഹനം സാങ്കേതിക വകുപ്പിന്റെ പരിശോധനയ്ക്ക് എത്തിക്കണം. നിറം അന്താരാഷ്ട്ര നിലവാരം അനുസരിച്ചുള്ളതാണോ എന്ന് വകുപ്പ് പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കാര്‍ രജിസ്‌ട്രേഷന്‍ വകുപ്പിലേക്ക് അയക്കും. 

വര്‍ക്ക്‌ഷോപ്പുകളും മറ്റ് സ്ഥാപനങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റാന്‍ നിര്‍ദേശം നല്‍കുന്നതായി വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ 500 ദിനാര്‍ വരെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News