Breaking News
മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു |
സൗദിയിലെ വിദേശതൊഴിലാളികൾ പ്രതീക്ഷയിൽ,പുതിയ തൊഴിൽ നിയമം ഞായറാഴ്ച 

March 10, 2021

March 10, 2021

ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭേദഗതികളോടെയുള്ള തൊഴിൽ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം ​മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴില്‍ പരിഷ്​ക്കരണ പദ്ധതി കഴിഞ്ഞ നവംബര്‍ നാലിനാണ്​ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്​. 2021 മാര്‍ച്ച്‌​ 14 ഞായറാഴ്​ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന്​ വ്യക്തമാക്കുകയും ചെയ്​തിരുന്നു. പദ്ധതി പരിചയപ്പെടുത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഇതിനകം വിവിധങ്ങളായ പരിപാടികള്‍ വിവിധ ചേംബറുകളുമായി സഹകരിച്ച്‌​ സംഘടിപ്പിച്ചിട്ടുണ്ട്.

ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായാണ്​ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം ​മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ തൊഴില്‍ പരിക്ഷ്​ക്കരണ പദ്ധതി നടപ്പിലാക്കുന്നത്​.​ വ്യവസ്​ഥാപിതവും ആകര്‍ഷകവുമായ രീതിയില്‍ തൊഴില്‍ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വര്‍ധിപ്പിക്കുക, മാനുഷികമായ കഴിവുകള്‍ ശാക്​തീകരിക്കുക, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്​ടിക്കുക, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുക, വിദഗ്​ധരായവരെ സൗദി വിപണിയിലേക്ക്​ ആകര്‍ഷിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ്​ പ്രധാനമായും പരിഷ്​കരണത്തിലൂടെ​ മന്ത്രാലയം ലക്ഷ്യമിടുന്നത്​.

തൊഴില്‍ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പല പരിപാടികളും നേരത്തെ നടത്തിയിട്ടുണ്ട്​. ആ ശ്രമങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ  ഭാഗമാണ് ഞായറാഴ്​ച മുതല്‍​​ നടപ്പിലാക്കാന്‍ പോകുന്ന പുതിയ തൊഴില്‍ പരിഷ്​കരണ പദ്ധതി.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ മാനവവിഭവ ശേഷി മന്ത്രാലയം പുതിയ തൊഴില്‍ പരിഷ്​കരണ പദ്ധതിയില്‍ ഉള്‍​കൊള്ളിച്ചിട്ടുണ്ട്​. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന്​ മ​ന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​. 'അബ്​ശിര്‍, ഖുവ പ്ലാറ്റ്​ഫോമുകളിലുടെ സേവനം ലഭ്യമാക്കും. തൊഴിലുടമയുടെ അംഗീകാരത്തിന്‍റെ ആവശ്യമില്ലാതെ തൊഴിലാളിക്ക്​ തൊഴില്‍ മാറ്റം അനുവദിക്കും, റീഎന്‍ട്രി, എക്​സിറ്റ്​ വിസകള്‍ തൊഴിലാളിക്ക് ​സ്വന്തമായി നേടാന്‍ സാധിക്കും.വിവരം തൊഴിലുടമയെ ഇ-സംവിധാനം വഴിയായിരിക്കും അറിയിക്കുക.

കരാര്‍ സേവനം അവസാനിച്ച ഉടന്‍ തൊഴിലാളിക്ക് അന്തിമ എക്​സിറ്റ്​ സേവനവും ലഭ്യമാകും. അതിനു തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല തുടങ്ങിയവ പുതിയ തൊഴില്‍ പരിഷ്​കരണത്തിലുള്‍പ്പെടും. എന്നാല്‍ പുതിയ പരിഷ്കരണ പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുകയില്ല.

ആഭ്യന്തര വകുപ്പ്​, ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്നിവയുടെ പങ്കാളിത്തത്തോടും മറ്റ്​ സര്‍ക്കാര്‍​ വകുപ്പുകളുടെ പിന്തുണയോടെയും നിരവധി പഠന, ഗവേഷണങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പുതിയ തൊഴില്‍ പരിഷ്​കരണ പദ്ധതി മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചത്​. സ്വകാര്യ മേഖലയും സൗദി ചേംബര്‍ കൗണ്‍സിലുമായും നിരവധി മീറ്റിങ്ങുകള്‍ ഇതിനായി നടത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user


Latest Related News