Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ത്യക്കാരിയായ യുവതിയെയും വേലക്കാരിയെയും സഹപ്രവർത്തകൻ ബലാൽസംഗം ചെയ്തു

September 12, 2019

September 12, 2019

ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനയ സിദ്ധീഖ്‌ ഖാൻ എന്ന ഇന്ത്യക്കാരന്റെ ഭാര്യയേയും ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരിയേയുമാണു സ്വദേശി മാനഭംഗത്തിനു ഇരയാക്കിയത്‌.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യക്കാരനായ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും വീട്ടുജോലിക്കാരിയെയും ബലാത്സംഗം ചെയ്ത കേസിൽ സ്വദേശി യുവാവിനെതിരെ  പോലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനയ സിദ്ധീഖ്‌ ഖാൻ എന്ന ഇന്ത്യക്കാരന്റെ ഭാര്യയേയും ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരിയേയുമാണു സ്വദേശി മാനഭംഗത്തിനു ഇരയാക്കിയത്‌. പ്രതിയും ഇരയുടെ ഭർത്താവും ആഭ്യന്തര മന്ത്രാലയത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.

സംഭവത്തിന് ശേഷം ഇരയായ യുവതി  ഭർത്താവിനെ വിളിച്ച് തന്നെയും വേലക്കാരിയേയും സ്വദേശി യുവാവ്‌ മാനഭഗപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്  ഭാര്യയേയും വേലക്കാരിയേയും കൂട്ടി സിദ്ധീഖ്‌ ഖാൻ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.ഇരയുടെ ഭർത്താവ്‌ ജോലി സ്ഥലത്ത്‌ ആണെന്ന് ഉറപ്പ്‌ വരുത്തിയാണു പ്രതി കൃത്യം നടത്തുന്നതിനു പദ്ധതി  തയ്യാറാക്കിയത്‌.ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുന്നതിനു ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചു വരികയാണ്.


Latest Related News