Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസികലാകാരനും കഥകളി നടനുമായ നാട്യശാല സുരേഷ് നിര്യാതനായി 

March 17, 2021

March 17, 2021

മനാമ :ബഹ്‌റൈന്‍ മുന്‍ പ്രവാസിയും നാട്യശാല കഥകളി സംഘാംഗവും കഥകളി നടനുമായ നാട്യശാല സുരേഷ്(61) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി നാട്ടില്‍ ആശുപത്രിയിലായിരുന്നു. ഹൃദായാഘാതമാണ് മരണകാരണമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത ശേഷം പിന്നീട് യു എ ഇ യിലും ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബഹ്‌റൈനിലെ ചെണ്ട,ചുട്ടി വിദ്വാന്‍ ത്രിവിക്രമന്റെ കൂടെ ബഹ്‌റൈനിലെ കഥകളി ക്കാരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാന്‍ ഏറെ യത്നിച്ചിരുന്നു. ബഹ്‌റൈനില്‍ സിനിമാപ്രവര്‍ത്തകര്‍ രാംഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കഥകളി വേഷവുമായി സഹകരിച്ചതും സുരേഷ് ആയിരുന്നു.

പ്രമുഖ കഥകളി നടന്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ കീഴില്‍ കഥകളി പഠനം ആരംഭിച്ച സുരേഷ്, നെല്ലിയോട് വാസുദേവന്‍ നമ്ബൂതിരി, ചന്ദ്രമന ഗോവിന്ദന്‍ നമ്ബൂതിരി എന്നിവരുടെ കീഴിലും വേഷങ്ങള്‍ അഭ്യസിച്ചിരുന്നു. ബാലീ വധത്തില്‍ സുഗ്രീവന്‍, ബാലീ വിജയത്തില്‍ ബാലീ തുടങ്ങിയ വേഷങ്ങളാണ് സുരേഷ് ഏറെയും കൈകാര്യം ചെയ്തിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  

 


Latest Related News