Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു, കേന്ദ്രമന്ത്രി നാരായണ്‍ റാണെ കസ്റ്റഡിയില്‍

August 24, 2021

August 24, 2021

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചതിന് നാരായണ്‍ റാണെയ്‌ക്കെതിരെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന.

‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമേതാണെന്ന് അറിയാത്തത് ലജ്ജാകരമാണ്. സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ വര്‍ഷം ഏതെന്ന് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി.ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’. നാരായണ്‍ റാണെ പറഞ്ഞു. തിങ്കളാഴ്ച റായ്ഗഡില്‍ വച്ചുനടന്ന ഒരു ചടങ്ങിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ റാണെ വിവാദ പരാമര്‍ശം നടത്തിയത്.

വിഷയത്തില്‍ ശിവസേന എംപി വിനായക് റാവത്തും റാണെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News