Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മോദി മുണ്ടുടുത്ത് പ്രച്ഛന്നവേഷം കളിക്കുകയാണെന്ന് നഗ്‌മ

October 12, 2019

October 12, 2019

 

കുവൈത്ത് : തെക്കേ ഇന്ത്യയിൽ കടന്നു കയറാന്‍ മോദി മുണ്ടുടുത്ത് പ്രശ്ചന്നവേഷം കളിക്കുകയാണെന്ന് നടിയും മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ നഗ്മ .കുവൈത്തിൽ ഓ ഐ സി സി സംഘടിപ്പിച്ച പുരസ്കാര സന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നഗ്മ.

മോശമായിക്കൊണ്ടിരിക്കുന്ന സമ്പദ് ഘടനയുടെ യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനും കപട നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുമായി രാജ്യത്തിന്റെ സ്വത്ത് ധൂര്‍ത്തടിക്കുകയാണ് മോദി സര്‍ക്കാരെന്ന് നഗ്‌മ കുറ്റപ്പെടുത്തി.എതിര്‍ക്കുന്നവരെയും എതിര്‍പക്ഷത്തുള്ളവരെയും തുറങ്കിലടയ്ക്കുന്ന നയമാണ് മോദിയുടേത്. 50 ലക്ഷത്തിന് മുകളില്‍ വരുന്ന കാശ്മീര്‍ ജനതയെ 60 ദിവസത്തോളം ബന്ദികളാക്കിയ ശേഷം അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ സാധാരണ ഗതിയില്‍ എത്തിക്കഴിഞ്ഞെന്നു പ്രചരണം നടത്തുകയാണ്.

തെക്കേ ഇന്ത്യയിൽ ബി ജെ പിയുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനായി മുണ്ടുടുത്ത് മോദി പ്രശ്ചന്നവേഷം കളിക്കുകയാണ്. വെറും നാട്യവും കാപട്യവുമാണ് ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്നത് - നഗ്മ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, വി കെ ശ്രീകണ്ഠന്‍ എം പി, ഓ ഐ സി സി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ്‌ പുതുക്കുളങ്ങര എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Latest Related News