Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് സൂഖ് അൽ ശർഖിലെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കി

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം റദ്ദാക്കി.സൂഖ് അൽ ശർഖിന്റെ നിലവിലെ നടത്തിപ്പുകാരായ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനിയും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് തീരുമാനം. 

രണ്ട് ദിവസമായി ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും തുടരുന്നതിനിടെയാണ് മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സൂഖ് ഷാർഖിലെ എല്ലാ സ്ഥാപനങ്ങളുടെയും വാടകക്കാർക്ക് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട് . ” ഉടമസ്ഥതയിൽ മാറ്റം വന്നത് കാരണം സൂഖ് ഷാർക്കിലെ എല്ലാ വാണിജ്യ ലൈസൻസുകളും താൽക്കാലികമായി റദ്ധാക്കിയതായി അറിയിക്കുന്നു. അതിനാൽ, ദയവായി വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുക ” എന്നാണ് കരാറുകാർക്ക് അയച്ച അറിയിപ്പിൽ പറയുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ജോലി ചെയ്യുന്ന ഒട്ടനേകം സ്ഥാപനങ്ങളാണ് സൂഖ് അൽ ശർഖിൽ പ്രവർത്തിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News