Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലേക്കുള്ള മെഡിക്കൽ നാട്ടിൽ തന്നെയാക്കാൻ നീക്കം

July 06, 2022

July 06, 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിശോധന വീണ്ടും അതാത് രാജ്യങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്.മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന്റെയും തൊഴില്‍ പെര്‍മിറ്റ് നടപടിക്രമം വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് അധികൃതര്‍ പുതിയ വഴികള്‍ തേടുന്നതെന്നാണ് സൂചന.

തൊഴിലാളികളുടെ സ്വന്തം നാട്ടില്‍ അംഗീകൃത മെഡിക്കല്‍ സെന്ററുകളില്‍ നടത്തുന്ന പരിശോധന കൂടുതല്‍ കര്‍ശനമാക്കി കുവൈത്തിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് അധികൃതരുടെ പരിഗണനയിലുള്ളത്. നിലവില്‍ കുവൈത്തിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ സ്വന്തം നാട്ടില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനക്ക് പുറമെ കുവൈത്തിലെത്തിയാലും മെഡിക്കല്‍ പരിശോധന നടത്തി ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്.

ഇതിനായുള്ള ശുവൈഖിലെ കേന്ദ്രത്തില്‍ അടുത്തിടെയായി അനുഭവപ്പെടുന്ന തിരക്ക് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം മിശ്രിഫ് ഫെയര്‍ ഹാളില്‍ പരിശോധന കേന്ദ്രത്തിന്റെ എക്സ്റ്റന്‍ഷന്‍ ആരംഭിച്ചിരുന്നു. എന്നിട്ടും തിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് അധികൃതര്‍ പുതിയ വഴികള്‍ ആലോചിക്കുന്നത്. സ്ഥിരം പരിഹാരം എന്ന നിലയില്‍ നാട്ടിലെ അംഗീകൃത കേന്ദ്രങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കി കുവൈത്തിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നതാണ് പരിഗണനയിലുള്ള നിര്‍ദേശങ്ങളില്‍ ഒന്ന്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News