Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തൽക്കാലം ഇന്ത്യയിലേക്കില്ല,മുഹമ്മദ് ബിൻ സൽമാൻറെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

November 13, 2022

November 13, 2022

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്തോനേഷ്യയിലേക്ക് പോകുന്നതിനിടെ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.സൽമാൻ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കത്തയച്ചിരുന്നു.ഇതേത്തുടർന്നാണ് ഇന്ന് ഇന്ത്യയിലെത്തി ഏതാനും മണിക്കൂറുകൾ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പ് വന്നത്.എന്നാൽ സന്ദർശനം റദ്ദാക്കുകയായിരുന്നു.

അതേസമയം,തിങ്കളാഴ്ച ഇന്തോനേഷ്യയിൽ നടക്കുന്ന ഉച്ചകോടിക്കിടെ,മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ബാലിയിൽ കൂടിക്കാഴ്ച നടത്തിയേക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News