Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ മറിയം അല്‍ അഖീല്‍ പുതിയ ധനമന്ത്രി

November 08, 2019

November 08, 2019

കുവൈത്ത് സിറ്റി: ഡോ. നായിഫ് അല്‍ ഹജ്റുഫ് രാജിവെച്ച ഒഴിവിലേക്ക് മറിയം അഖീലിനെ പുതിയ ധനമന്ത്രിയായി നിയോഗിച്ചു.നിലവില്‍ ആസൂത്രണ കാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന അവര്‍ ആ പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ധനകാര്യ വകുപ്പിന്റെ കൂടി  ഉത്തരവാദിത്തം ഏല്‍ക്കുന്നത്.

ധനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച ഡോ. നായിഫ് അല്‍ ഹജ്റുഫ് ജി.സി.സി സെക്രട്ടറി ജനറല്‍ ആയി നിയമിക്കപ്പെടുമെന്ന് സൂചനയുണ്ട്. 2011 മുതല്‍ ഈ  ചുമതല വഹിക്കുന്ന അബ്ദുല്ലത്തീഫ് അല്‍ സയാനി ചുമതലയൊഴിയുന്നതോടെ നായിഫ് അല്‍ ഹജ്റുഫ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എണ്ണ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക  രംഗത്ത് രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് മറിയം അഖീല്‍ ധനമന്ത്രി സ്ഥാനം ഏല്‍ക്കുന്നത്.

ആസൂത്രണ കാര്യ മന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചത് പരിഗണിച്ചാണ്  മറിയം അഖീലിനെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കുന്നത്. റിയാദ് അദസാനി എം.പി സമര്‍പ്പിച്ച കുറ്റവിചാരണ നോട്ടീസ് നവംബര്‍ 12ന് ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു മന്ത്രി ഡോ. നായിഫ് അല്‍ ഹജ്റുഫ് രാജി വെച്ചൊഴിഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, സാമ്പത്തിക നില, ബജറ്റ് കമ്മി, പരമാധികാര ഫണ്ട് നിക്ഷേപം, പെന്‍ഷന്‍ ഏജന്‍സി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുറ്റവിചാരണ നോട്ടീസ്. ഈ വിഷയങ്ങളെല്ലാം പുതുതായി ചുമതലയേല്‍ക്കുന്ന മറിയം അഖീലിനും വലിയ വെല്ലുവിളിയാവുമെന്നാണ് സൂചന.


Latest Related News