Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മഞ്ജു വാര്യരുടെ പുതിയ തമിഴ് ചിത്രത്തിന് സൗദിയിൽ നിരോധനം,ഖത്തർ ഉൾപെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും വിലക്കുണ്ടായേക്കുമെന്ന് റിപ്പോർട്ട്

January 08, 2023

January 08, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : മഞ്ജുു വാര്യര്‍ നായികയായ തമിഴ് ചിത്രം തുനിവിന് സൗദി അറേബ്യയില്‍ നിരോധനം.  ജനുവരി 11 ന് റിലീസ് ചെയ്യാനിരിക്കെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള അജിത്ത് കുമാര്‍ നായകനായ ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദാണ്.അജിത്ത് നായകനായ  'നേര്‍കൊണ്ട' , 'പാര്‍വൈ'  എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറത്ത് വരുന്നത്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ  സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനയുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News