Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തർ,മെക്‌സിക്കോ ഗോൾഡ് കപ്പ് മത്സരത്തിനിടെ വാക്കേറ്റം,ഒരാൾക്ക് കുത്തേറ്റതായി റിപ്പോർട്ട്

July 05, 2023

July 05, 2023

ന്യൂസ് ഏജൻസി 

കാലിഫോർണിയ : ഞായറാഴ്ച രാത്രി കാലിഫോർണിയയിലെ ലെവി സ്റ്റേഡിയത്തിൽ മെക്സിക്കോയും ഖത്തറും തമ്മിലുള്ള കോൺകാകാഫ് ഗോൾഡ് കപ്പ് മത്സരത്തിനിടെ വൻ സംഘർഷം.മൽസരത്തിനിടെ.പലതവണ വഴക്കുണ്ടായതായും  ഒരാൾക്ക് കുത്തേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതുകെല്ലിന് സമീപം കുത്തേറ്റ നിലയിൽ ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് അക്രമത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കത്തിയുമായി എങ്ങനെ അക്രമി സ്റ്റേഡിയത്തിൽ പ്രവേശിച്ചുവെന്നും ദൃക്‌സാക്ഷികൾ ചോദിച്ചു. 

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രതിയെ കണ്ടെത്താനും  അക്രമിയെ സഹായിച്ച മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

സംഭവത്തിൽ ലെവിസ് സ്റ്റേഡിയം അധികൃതരും കോൺകാകഫും ഖേദം പ്രകടിപ്പിച്ചു.അതിഥികളുടെ സുരക്ഷയാണ്പ്രധാനമെന്നും അവർ നിയമപാലകരുമായി പൂർണ്ണമായും സഹകരിക്കുന്നവരാണെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി നടന്ന ഗോൾഡ് കപ്പ് മത്സരത്തിൽ ഗോൾരഹിതമായ ഒരു ഗോളിന് മെക്സിക്കോയെ അട്ടിമറിച്ച് ഖത്തർ ക്വർട്ടർ ഫൈനലിൽ കടന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News