Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഏകമകൻ നാട്ടിൽ മരിച്ചു,നാട്ടിലേക്ക് മടങ്ങാൻ മലയാളി വീട്ടമ്മ കുവൈത്ത് എംബസിയുടെ സഹായം തേടുന്നു 

May 30, 2020

May 30, 2020

കുവൈത്ത് സിറ്റി : ഏകമകൻ നാട്ടിൽ ബൈക്കപകടത്തിൽ മരണപ്പെട്ട വിവരമറിഞ്ഞു കുവൈത്തിൽ നെഞ്ചുപൊട്ടിക്കഴിയുന്ന അമ്മ നാട്ടിലേക്ക് മടങ്ങാൻ എംബസിയുടെയും സുമനസുകളുടെയും സഹായം തേടുന്നു. ആലപ്പുഴ ജില്ലയിലെ പൊള്ളത്തായി എസ്.എൽ പുരം സ്വദേശിനി റീത്താമ്മ എന്ന രേഖയുടെ മകൻ രാജേഷാണ് കഴിഞ്ഞ ദിവസം നാട്ടിൽ ബൈക്കപകടത്തിൽ മരിച്ചത്.ഇവരുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മറ്റു മക്കളില്ല.

റീത്താമ്മ കുവൈത്തിൽ മെഹബുലയിലെ ഒരു സ്വകാര്യ കമ്പനിയിൽ ക്ളീനിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.എന്നാൽ ഇവരുടെ വിസാ കാലാവധി കഴിഞ്ഞതിനാൽ വിസ പുതുക്കാതെ നാട്ടിലേക്ക് മടങ്ങിയാൽ തിരിച്ചു കുവൈത്തിലേക്ക് വരാൻ ബുദ്ധിമുട്ടാവും. എംബസിയിൽ നിന്ന് അനുമതി ലഭിച്ചാലും  നാട്ടിലേക്ക് പോകണമെങ്കിൽ വിസ പുതുക്കാനും വിമാന ടിക്കറ്റിനും പണം കണ്ടെത്തേണ്ടി വരും.കോവിഡ് കാരണം കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ലാതെ മുറിയിൽ കഴിയുന്ന ഇവർ ഈ തുക എങ്ങനെയുണ്ടാക്കുമെന്ന ആശങ്കയിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News