Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മെസിക്ക് ജയിക്കാൻ മനഃശാസ്ത്ര തന്ത്രങ്ങളൊരുക്കി മലയാളി സ്പോർട്സ് സൈക്കോളജിസ്റ്റ്

November 18, 2022

November 18, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ : ഫുട്‍ബോൾ മത്സരങ്ങൾ ജയിച്ചുകയറാൻ കരുത്തും വേഗവും കളിയിലെ തന്ത്രങ്ങളും മാത്രം പോര.ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ സമ്മർദം കുറക്കാനുള്ള തികച്ചും ശാസ്ത്രീയമായ മനഃശാസ്ത്ര തന്ത്രങ്ങൾ കൂടി രൂപപ്പെടുത്തി പ്രയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ വിജയം എളുപ്പമാവൂ.ഖത്തർ ലോകകപ്പിൽ ഏറെ വിജയപ്രതീക്ഷയുള്ള മെസ്സിക്കും അർജന്റീനയ്ക്കുമായി സൈക്കോളജിക്കൽ സ്ട്രാറ്റജി തയാറാക്കുന്ന തിരക്കിലാണ് മലയാളി സ്പോർട്സ് സൈക്കോളജിസ്റ്റായ വിപിൻ റോൾഡൻ്റ്.

നേരത്തെ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മോശം പ്രകടനസമയത്ത് അവരെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച സൈക്കോളജിക്കൽ സ്ട്രാറ്റജികൾ തയ്യാറാക്കിയവരിൽ ഡോ.വിപിൻ റോൾഡന്റുമുണ്ടായിരുന്നു. റയലിനൊപ്പം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇദ്ദേഹത്തിൻ്റെ സേവനം തേടിയിട്ടുണ്ട്.

100 ശതമാനവും വിജയസാധ്യതയുള്ള പ്രൊജക്ടാണ് ഇതെന്ന് വിപിൻ റോൾഡൻ്റ് 24നോട് പ്രതികരിച്ചു. പ്രൊജക്ടുമായി അർജൻ്റൈൻ അധികൃതരെ ബന്ധപ്പെടാനുള്ളതിൻ്റെ അവസാന ഘട്ടത്തിലാണ്. നോക്കൗട്ട് ഘട്ടത്തിലെ അതിസമ്മർദത്തെ അതിജീവിക്കാൻ 100 ശതമാനവും ഫലപ്രദമായ പ്രൊജക്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ലോകജേതാക്കളാക്കാൻ അർജൻ്റീനയെ സഹായിക്കാനുതകുന്ന ‘എത്തിക്കൽ ഡ്രീം ഹാക്കിങ്’, കളിക്കാരുടെ മാനസിക ഊർജ്ജനിലയെയും വിന്നിംഗ് വൈബ്രേഷൻസിനെയും ആധാരമാക്കിയുള്ള ‘വൈറ്റാലിറ്റി സ്ട്രാറ്റജി’ തുടങ്ങിയ അതിനൂതന പെർഫോമൻസ് സൈക്കോളജി തന്ത്രങ്ങളാണ് രാജ്യാന്തര പ്രശസ്തമായ റോൾഡന്റ്‌സ് മൈൻഡ് -ബിഹേവിയർ- പെർഫോമൻസ് സ്റ്റുഡിയോയിലെ മനഃശാസ്ത്ര ഗവേഷണ വിഭാഗം നിരന്തര പരിശ്രമത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് എന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

മലയാളി ക്രിക്കറ്റ് താരങ്ങളായ ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നീ താരങ്ങൾക്കും ഒട്ടേറെ ഐ.പി.എൽ താരങ്ങൾക്കും ഇദ്ദേഹം മാനസിക പരിശീലനം നൽകിയിട്ടുണ്ട്.കേരളം ആതിഥ്യമരുളിയ 35 -ാം ദേശിയ ഗെയിംസിൽ കേരള സംഘത്തിനായി സർക്കാർ നിയമിച്ച ഔദ്യോഗിക സ്‌പോർട്‌സ് സൈക്കോളജിസ്റ്റായിരുന്നു ഡോ.വിപിൻ. അത് ലറ്റിക്‌സ്, സൈക്ലിങ്ങ്, ടെന്നീസ് , കനോയിങ്ങ്, കയാക്കിങ്ങ്, ഖോ-ഖോ, നെറ്റ്‌ബോൾ, റോവിങ്ങ്, റെസ്‌ലിംഗ് അടക്കം വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകി.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (CCL) കേരള സ്‌ട്രൈക്കേഴ്‌സിന്റെ പെർഫോമൻസ് സൈക്കോളജിസ്റ്റായിരുന്നു. രഞ്ജി ട്രോഫി, ട്വന്റി 20 അടക്കം കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ടീമുകൾക്ക് മാനസിക പരിശീലനം നൽകിയിട്ടുണ്ട്.

കേരളായൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജി പോസ്റ്റ് ഗ്രാജുവേഷൻ പാസായ ഡോ. വിപിൻ ഇൻഡസ്ട്രിയൽ ആൻഡ് ഓർഗനൈസേഷണൽ സൈക്കോളജിയിൽ എം.ഫിൽ ഉം, പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. പ്രകടന മികവ് വർധിപ്പിക്കുന്നതിൽ 25 വർഷത്തെ അനുഭവസമ്പത്തുള്ള ഡോ.റോൾഡന്റ് ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പേഴ്‌സണൽ മെന്ററാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News