Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലെ ജിസാനിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ 

December 23, 2020

December 23, 2020

ജിസാൻ : സൗദിയിലെ ജിസാനിലെ അബൂ അരീഷിൽ മലപ്പുറം സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മേൽമുറി ആലത്തൂർ പടി സ്വദേശി പള്ളിയിൽ മുഹമ്മദി(52)നെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.അമൽ പെട്രോൾ പാമ്പിൻ അടുത്തുള്ള ഹാകിമി സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാർക്കറ്റിൽ ഗ്ളാസ് വാതിൽ അടച്ചുപൂട്ടി അകത്തു ജോലി ചെയ്യുകയായിരുന്നു.

ഇന്ന് (ബുധനാഴ്ച) പുലർച്ചയെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് ചോര വാർന്നുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അന്ത്യമുണ്ടായത്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News