Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം അരീക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി

July 13, 2023

July 13, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയും മികച്ച ഫുട്‍ബോളറുമായ ഷാഹിദ് (34) ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ അന്തരിച്ചു.നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനും ഖാലിദ് ബിന്‍ വലീദിലെ മക്കാനി ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു. ഭാര്യ മര്‍സ്സീന മോളും ഏകമകന്‍ :ആറുമാസമായ ഇവാന്‍ ആദവും സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്.
പിതാവ് : പരേതനായ അബ്ദുറഹിമാന്‍ കാരങ്ങാടന്‍, മാതാവ് : ആയിഷ ചെങ്ങോടന്‍.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് മറവ് ചെയ്യുന്നതിനായി  നടപടികള്‍ ജിദ്ദ കെ  എം സി സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News