Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
എതിർപ്പുകൾ മറികടന്ന് ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു

December 09, 2019

December 09, 2019

ദില്ലി: വന്‍ പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 293 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട്ചെയ്തത്. 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അമിത് ഷാ സ്പീക്കറോട് അനുമതി തേടുകയും, പ്രതിപക്ഷ ബഹളത്തിനിടെ ഓം ബിര്‍ള വോട്ടെടുപ്പിന് അനുമതി നല്‍കുകയുമായിരുന്നു. വന്‍ വിവാദങ്ങളും ചർച്ചകളുമാണ്  ബില്ലില്‍ ഉണ്ടായിരിക്കുന്നത്. ബില്‍ സഭയില്‍ പാസായാല്‍ എന്‍ആര്‍സിയില്‍ നിന്ന് ഒഴിവായ എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ബില്‍ ഗുണകരമാകുക.അതേസമയം,മുസ്‌ലിംകൾ ഉൾപെടെയുള്ള ന്യുനപക്ഷ വിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാരെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കും.

എന്നാൽ,ഒഴിവാക്കപ്പെട്ടവര്‍ വളരെ പെട്ടെന്ന് നിയവിരുദ്ധ കുടിയേറ്റക്കാരായി മാറില്ല. ഇവര്‍ക്ക് വിദേശകാര്യ മന്ത്രിലായ ട്രൈബ്യൂണലിനെയും സുപ്രീം കോടതിയെയും സമീപിക്കാം. വിഭജനകാലത്ത് നെഹ്‌റു-ലിയാഖത്ത് കരാര്‍ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. ഈ കരാര്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയിലാണ് നടപ്പാക്കിയത്. എന്നാല്‍ ബാക്കി ഒരിടത്തും അത് ഉണ്ടായിട്ടില്ല. ഇത് കാരണം ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയില്‍ വലിയ ബഹളമാണ് ലോക്‌സഭയില്‍ നടന്നത്. ബിജെപിയല്ല കോണ്‍ഗ്രസാണ് രാജ്യത്തെ വിഭജിച്ചതെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഈ ബില്‍ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നില്ല. കോണ്‍ഗ്രസാണ് മതത്തിന്റെ പേരില്‍ ഈ രാജ്യത്തെ വിഭജിച്ചത്. ആ കാരണം കൊണ്ടാണ് ഈ ബില്‍ വേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.രാജ്യസഭയിൽ കൂടി പാസായ ശേഷം മറ്റ് നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ ബിൽ നടപ്പിലാക്കാൻ കഴിയൂ.

ഖത്തർ-ഗൾഫ് വാർത്തകൾ കൃത്യതയോടെ ഏറ്റവുമാദ്യം ലഭിക്കാൻ +974 66200 167 എന്ന വാട്സ് ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News