Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ ജീവിത ചെലവ് കൂടുന്നു,വൈദ്യുതി നിരക്ക് ഇരട്ടിയാക്കാൻ നീക്കം

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്തിൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനം നിരക്ക് വർധിപ്പിക്കാൻ  വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഉൽപ്പാദനച്ചെലവ് വളരെ കൂടുതലായതിനാലും പൊതു സംഭരണത്തിലേക്ക് വരുമാനമില്ലാതെ  ബജറ്റിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതിനാലും ചാർജ് വർദ്ധനവ് അത്യാവശ്യമാണെന്നാണ് റിപ്പോർട്ടിലുള്ളത്.

ആശുപത്രികളിലെ എക്സ്-റേ, ചില മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ മെഡിക്കൽ ടെസ്റ്റുകളുടെ നിരക്കുകളും ഓപ്പറേഷൻ നിരക്കുകളും സ്വകാര്യ മുറികളുടെ വാടകയും ഉയർത്താനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഗൈനക്കോളജിക്കൽ സേവനങ്ങളുടെ നിരക്കുകൾ ഉയർത്തുന്നതും പരിഗണനയിലുണ്ട്.അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മേഖലയിലെ മറ്റു  രാജ്യങ്ങളിൽ നിലവിലുള്ള താരിഫുകളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ സേവനങ്ങൾക്കുള്ള കുവൈത്തിലെ നിലവിലെ താരിഫുകൾ കുറവാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.വിവിധ വകുപ്പുകളുടെ ഡ്രൈവിംഗ് ലൈസൻസ്, ട്രാഫിക് നിയമലംഘനങ്ങൾ, റെസിഡൻസി, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ചാർജുകൾ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News