Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അമേരിക്കൻ പ്രസിഡന്റിന്റെ പരമോന്നത ബഹുമതി കുവൈത്ത് അമീറിന് സമ്മാനിച്ചു 

September 20, 2020

September 20, 2020

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റിന്റെ ലീജിയന്‍ ഓഫ് മെറിറ്റ് പരമോന്നത സൈനിക ബഹുമതി കുവൈത്ത് അമീറിനു സമ്മാനിച്ചു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അമീറിന് പകരമായി മകനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹ് അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ആഗോളതലത്തില്‍ അമീര്‍ നടത്തിയ നയതന്ത്ര പരിശ്രമങ്ങളും അമേരിക്കയുമായുള്ള ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകളും മുന്‍ നിര്‍ത്തിയാണ് ബഹുമതി എന്ന് പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപ് ‌ പറഞ്ഞു.

മറ്റു രാഷ്ട്ര തലവന്മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ ബഹുമതിയാണ് 'ദി ലീജിയന്‍ ഓഫ് മെറിറ്റ്, ചീഫ് കമാന്‍ഡര്‍ ഡിഗ്രി. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് ബഹുമതി പ്രഖ്യാപിച്ചു കൊണ്ട് വൈറ്റ് ഹൗസ് അറിയിച്ചു.

ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈത്ത് നല്‍കിയ പിന്തുണ വിലമതിക്കാത്തതാണെന്നും അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര ഇടപെടൽ പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ നിര്‍ണായകമാണെന്നും വൈറ്റ് ഹൌസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News