Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറുടമയുടെ കയ്യിൽ നിന്ന് സിഗരറ്റ് താഴെവീണു,പെട്രോൾ പമ്പിൽ വൻ തീപിടുത്തം 

June 10, 2021

June 10, 2021

റിയാദ്: ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോള്‍ പമ്പിൽ തീപ്പിടുത്തം. കാറുടമയുടെ കൈയില്‍ നിന്ന് സിഗിരറ്റ് നിലത്തുവീണതാണ് അപകടത്തിന് കാരണം. പമ്പ്  ജീവനക്കാരന്റെ ശരീരത്തിലും തീപടര്‍ന്നു. സൗദി അറേബ്യയിലെ ഉനൈസ ഗവര്‍ണറേറ്റിലാണ് സംഭവം.

ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കാര്‍ ഉടമയോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ ഡോര്‍ തുറന്നപ്പോള്‍ സിഗിരറ്റ് കൈയില്‍ നിന്ന് നിലത്തുവീഴുന്നതും ഇയാള്‍ അത് എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പരിഭ്രാന്തനായ പമ്ബ് ജീവനക്കാരന്‍ ഇന്ധനം നിറയ്ക്കുന്ന നോസില്‍ കാറില്‍ നിന്ന് വലിച്ചെടുത്തതോടെ പെട്രോള്‍ നിലത്തുവീണു.

ജീവനക്കാരന്റെ വസ്ത്രത്തിലും തീപടര്‍ന്നതും ഇയാള്‍ നിലത്ത് കിടന്നുരുളുന്നതും വീഡിയോയില്‍ കാണാം. വാഹനത്തിന്റെ ഡോര്‍ തുടര്‍ന്ന് ഡ്രൈവറും ഇറങ്ങിയോടി.

പമ്പിൽ പുകവലിക്കരുതെന്ന സുരക്ഷാ നിര്‍ദേശം കാറുടമ പാലിക്കാഞ്ഞതാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അല്‍ ഖസീം സിവില്‍ ഡിഫന്‍സ് മീഡിയ വക്താവ് പറഞ്ഞു.

സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും ഡ്രൈവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

വീഡിയോ കാണാം :

https://twitter.com/UAE_BARQ/status/1402364031260893191

 


Latest Related News