Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ കുടുങ്ങിയവരെ സ്വദേശങ്ങളിൽ എത്തിക്കാൻ വിമാനസർവീസുകൾക്ക് അനുമതി 

April 10, 2020

April 10, 2020

കുവൈത്ത് സിറ്റി :കോവിഡ് വ്യാപനം തുടരുന്ന  കുവൈത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വേണ്ടി സർവീസ് നടത്താൻ വിമാനക്കമ്പനികൾക്കു അനുമതി നൽകണമെന്ന് മന്ത്രിസഭ നിർദേശം നൽകി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗമാണ് വ്യോമയാനവകുപ്പിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. എല്ലാ വിമാനകമ്പനികൾക്കും കുവൈത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾക്കു അനുമതി നൽകണമെന്നാണ് നിർദേശം. കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് കുവൈത്ത് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം. അതെസമയം വിദേശരാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസ് വിലക്ക് തുടരും.

രാജ്യത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമായി വന്നാൽ പൂർണ കർഫ്യൂ നടപ്പാക്കാനുള്ള കർമപദ്ധതി തയാറാക്കാനും പ്രത്യേക സമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കരാർ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്കു മന്ത്രിസഭ നിർദേശം നൽകിയതായും സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News