Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ  രണ്ട് കോവിഡ് മരണം കൂടി,ഇന്ന് രോഗം സ്ഥിരീകരിച്ച 134 പേരിൽ 64 ഉം ഇന്ത്യക്കാർ

April 17, 2020

April 17, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് മരണം കൂടുന്നു. ഇന്ന് രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ അഞ്ചായി. നേരത്തെ രണ്ടു കുവൈത്ത് പൗരന്മാരും ഒരു ഇന്ത്യക്കാരനും കോവിഡ്  മൂലം മരിച്ചിരുന്നു .58 വയസ്സുള്ള കുവൈത്ത് പൗരനും 69 കാരനായ ഇറാനിയുമാണ്‌ ഇന്ന് മരിച്ചത്.

134 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ  രാജ്യത്തെ  കോവിഡ്  കേസുകളുടെ എണ്ണം 1658 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 924 ആയി. പുതിയ രോഗികളിൽ 63 ഇന്ത്യക്കാർ ഉൾപ്പെടെ 126 പേർക്കു  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.  ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടൻ,ഇറാൻ, സൗദി അറേബ്യഎന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ 3 പൗരന്മാർക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ 33 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 258 ആയി. നിലവിൽ 1395 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 32 പേർ  തീവ്രപരിചരണ വിഭാഗത്തിലാണ്.  പതിനാറു പേരുടെ നില ഗുരുതരമാണെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.    


Latest Related News