Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ 80 പേർക്ക് കൂടി കോവിഡ് ബാധ,45 പേർ ഇന്ത്യക്കാർ  

April 12, 2020

April 12, 2020

കുവൈത്ത് : കുവൈത്തിൽ ഞായറാഴ്ച 80 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1234 ആയി. ഇവരിൽ 679 പേർ ഇന്ത്യക്കാരാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ്  ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വർദ്ധിച്ചു.

പുതിയ രോഗികളിൽ 42 ഇന്ത്യക്കാർ ഉൾപ്പെടെ 71 പേർ നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്നവരാണ്. മൂന്നു ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ എട്ടു പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.  ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

142 പേർ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1091 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. ഇതിൽ 10 രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ ഒരു കോവിഡ് മരണം മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       


Latest Related News