Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ 12 വയസ്സ് കഴിഞ്ഞ വിദേശികളുടെ കുട്ടികൾക്ക് ആശ്രിത വിസ ലഭിക്കില്ലെന്ന വാർത്ത തെറ്റ് 

September 07, 2019

September 07, 2019

കുവൈത്ത് സിറ്റി : കുവൈത്തിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ആശ്രിത വിസ നല്‍കില്ലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും പുതുതായി അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും താമസാനുമതികാര്യ വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. 


കുടുംബ വിസ ലഭിക്കാന്‍ കുടുംബനാന്റെ കുറഞ്ഞ വേതനം 500 ദിനാർ ആയിരിക്കണമെന്ന തീരുമാനം മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും താമസാനുമതികാര്യ വിഭാഗം അറിയിച്ചു. നേരത്തേ അത് 450 ദീനാര്‍ ആയിരുന്നു. കുവൈത്തിലെ പ്രമുഖ പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ്  മറ്റു മാധ്യമങ്ങളും ഈ വാർത്ത നൽകിയത്. ഇതേതുടർന്ന് നിരവധി പേര്‍ ആശങ്കയിലായിരുന്നു. വര്‍ഷങ്ങളായി സകുടുംബം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ വാര്‍ത്തയുടെ നിജസ്ഥിതി തേടി നിരവധി അന്വേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍, വാർത്ത നിഷേധിച്ചു അധികൃതർ രംഗത്തെത്തിയതോടെ കുവൈത്തിലെ മലയാളികൾ ഉൾപ്പെട്ട വിദേശികൾ ആശ്വാസത്തിലാണ്.

18ന് മീതെ പ്രായമുള്ള കുട്ടികള്‍ കുവൈത്തിലോ വിദേശത്തോ പഠനം നടത്തുകയാണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാ‍ജരാക്കിയാല്‍ ഇഖാമ പുതുക്കാന്‍ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി..


Latest Related News