Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ വിസാകാലാവധി കഴിഞ്ഞവർക്ക് ആശ്വാസം,കാലാവധി നീട്ടും

April 16, 2020

April 16, 2020

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സന്ദർശക വിസയിൽ ഉൾപെടെ കുവൈത്തിൽ തുടരുന്നവർക്ക് വിസാ കാലാവധി നീട്ടി നൽകുമെന്ന് ആഭ്യന്തര വിഭാഗം അറിയിച്ചു. മാർച്ച് ഒന്നു മുതൽ മെയ് 31 വരെയാണ് കാലാവധി നീട്ടി നൽകുക. സന്ദർശക വിസയിൽ എത്തിയവർക്കും ആനുകൂല്യം ലഭിക്കും. പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി തന്നെ വിസകാലാവധി മെയ് 31വരെ ആക്കും.  

ആഭ്യന്തരമന്ത്രി അനസ് അസ്സ്വാലിഹ്‌ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. സർക്കാർ ഓഫീസുകൾക്കും മറ്റും ഏപ്രിൽ  26 വരെ അവധിയായതും കോവിഡ്  നിയന്ത്രണങ്ങളും പരിഗണിച്ചാണ്  നടപടി. കോവിഡ് പ്രതിസന്ധിയെ തുടർന്ന്  കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും  വിസ പുതുക്കാൻ സാധിക്കാത്തവർക്കും  ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഇത്. നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ആനുകൂല്യം ലഭിക്കും.  
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News