Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് അമീറിനെ അമേരിക്കയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

September 09, 2019

September 09, 2019

ട്രംപുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു 
വാഷിങ്ടണ്‍: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ ആല്‍സബാഹിനെ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേതുടർന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി കഴിഞ്ഞയാഴ്ചയാണ് കുവൈത്ത് അമീര്‍ വാഷിങ്ടണിലെത്തിയത്. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈത്ത് വാര്‍ത്താ ഏജന്‍സി(കുന)യാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏതുതരം വൈദ്യപരിശോധനയ്ക്കാണ് അമീര്‍ വിധേയമാകുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അമീറിനെ അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ട്രംപുമായുള്ള കൂടിക്കാഴ്ച മാറ്റി നിശ്ചയിച്ചതായും കുവൈത്ത് രാജകീയ കോടതിയുടെ ചുമതലയുള്ള മന്ത്രി ശൈഖ് അലി ജര്‍റാ അല്‍സബാഹ് പറഞ്ഞു. കൂടിക്കാഴ്ചയുടെ പുതിയ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈത്ത് അമീർ ശൈഖ് സബാഹ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിച്ച് അമീര്‍ പൂര്‍ണ ആരോഗ്യംവീണ്ടെടുത്തതായി കഴിഞ്ഞ മാസം 18ന് കുന റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് രണ്ടു ദിവസം മുമ്പ് അമീർ അമേരിക്കൻ സന്ദർശനത്തിനായി യാത്ര തിരിച്ചത്.


Latest Related News