Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തിൽ വ്യാഴാഴ്ച 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,ക്വറന്റൈനിൽ കഴിയുന്നവർക്ക് ഓൺലൈൻ ചികിത്സ 

March 19, 2020

March 19, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് (വ്യാഴം) പുതുതായി 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രലയം വക്താവ് ഡോ.അബ്ദുല്ലാ അൽ സനദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 148 ആയി.

 

നേരത്തെ യു.കെ സന്ദർശിച്ചു തിരിച്ചെത്തിയ ചിലരിൽ രോഗബാധ സ്ഥിരീകരിച്ചു. ഇവരുമായി  സമ്പർക്കം  പുലർത്തിയ രണ്ടു സ്വദേശികളും ഒരു വിദേശിയും പുതുതായി രോഗം ബാധിച്ചവരിൽ ഉൾപെടും. ഇതിനിടെ,വീടുകളില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇന്നു മുതല്‍ ക്ലിനിക്കുകളില്‍ വരേണ്ടതില്ലെന്നും അവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതായും കാപിറ്റല്‍ ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഏരിയ ഡയറക്ടര്‍ ഡോ. അഫ്രാ അല്‍ സരാഫ് അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി ഓണ്‍ലൈന്‍ ആരോഗ്യ സംവിധാനം ആരംഭിച്ചത്.

സേവനം ആവശ്യമുള്ളവര്‍ക്ക് https://hcarea.com/ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News