Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പൊതുഅവധി നീട്ടി,മെയ് 31 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

May 29, 2020

May 29, 2020

കുവൈത്ത് സിറ്റി :  ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിന്റെ ആദ്യപടിയായി കുവൈത്തിൽ കർഫ്യൂവിൽ  ഇളവുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഒന്നാംഘട്ട ഇളവുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്..  വാർത്താ സമ്മേളനത്തിൽ  പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് , ആരോഗ്യമന്ത്രി ഡോ. ശൈഖ്  ബാസിൽ അസ്വബാഹ്, സർക്കാർ വക്താവ് താരിഖ് മസ്റം  എന്നിവർ പങ്കെടുത്തു.

ഒന്നാംഘട്ട  ഇളവുകളുടെ ഭാഗമായി നിലവിലെ മുഴുവൻ സമയ കർഫ്യൂ ഈ മാസം 30നു അവസാനിക്കും. പകരം മെയ് 31 മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. വൈകീട്ട് 6 മണി മുതൽ രാവിലെ 6 വരെ ആണ് കർഫ്യൂ. ഇതോടൊപ്പം കൂടുതൽ കോവിഡ്  വ്യാപനം ഉണ്ടായ പ്രദേശങ്ങളിൽ സമ്പൂർണ ഐസൊലേഷൻ നടപ്പാക്കും.  ജലീബ് അൽ ശുയൂഖ്, മെഹ്ബൂല, ഫർവാനിയ, ഖൈത്താൻ, ഹവല്ലി, മൈദാൻ ഹവല്ലി എന്നിവിടങ്ങളിലാണ് സമ്പൂർണ ഐസൊലേഷൻ.

സർക്കാർ മേഖലയിൽ മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായും സർക്കാർ വക്താവ് താരിഖ് അൽ മസ്റം  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെയ് 31 മുതൽ പ്രവർത്തനാനുമതി ഉള്ള മേഖലകൾ ഇവയാണ്:-

- ക്ളീനിങ്, മെയിന്റനൻസ്,ഷിപ്പിംഗ്, ഗ്യാസ്, ലാൻഡ്രി തുടങ്ങിയ സേവനമേഖലകൾ
- റെസ്റ്റോറന്റ്, കോഫീ ഷോപ്പുകൾ (ഡ്രൈവ് ത്രൂ മാത്രം)
- ജംഇയ്യകൾ (കോ ഓപറേറ്റിവ് മാർക്കറ്റുകൾ), ബഖാലകൾ, സൂപ്പർ മാർക്കറ്റുകൾ,  റേഷൻ സ്റ്റോറുകൾ
- ഫാക്റ്ററികൾ, വ്യാവസായിക  ഉത്പാദനകേന്ദ്രങ്ങൾ
- ഇന്റർനെറ്റ് ടെലഫോൺ കമ്പനികൾ
- കമ്പനികളുടെയും സ്ഥാപങ്ങളുടെയും  ട്രാൻസ്‌പോർട്ടേഷൻ സർവീസ്
- സ്വകാര്യ ആശുപത്രികൾ , ഡിസ്പെൻസറികൾ ക്ലിനിക്കുകൾ
- ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് , സ്പെയർസ്പാർട്സ് , കാർവാഷിങ്


പള്ളികളിൽ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News