Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പൈലറ്റുമാർ സമരത്തിലേക്ക്,ഒരു വിമാനവും പറക്കില്ലെന്ന് മുന്നറിയിപ്പ്

May 24, 2023

May 24, 2023

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : തങ്ങളുടെ ആവശ്യങ്ങളോട് ബന്ധപ്പെട്ടവര്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ അടുത്തയാഴ്ച കുവൈത്ത് എയര്‍വെയ്‌സിന്റെ ഒരു വിമാനവും പറക്കില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് കമ്പനി പൈലറ്റുമാരുടെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദ് പറഞ്ഞു. കുവൈത്ത് എയര്‍പോര്‍ട്ടിനു മുന്നില്‍ പൈലറ്റുമാര്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ പങ്കെടുത്താണ് ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദ് സര്‍ക്കാറിനെ ഭീഷണിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയം എന്തിനാണ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഇത് വിമാനത്താവളമാണ്, പോലീസ് സ്റ്റേഷനല്ലെന്നും അദ്ദേഹം പറഞ്ഞു.വകുപ്പ് മന്ത്രി പറയുന്നതു പോലെ ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണോ, അതല്ല, സ്വകാര്യ ജീവനക്കാരാണോ എന്ന് അവര്‍ക്കും അറിയില്ല. കുത്തിയിരുപ്പ് സമരം നടത്തുന്നവരെല്ലാവരും എന്റെ സഹോദരങ്ങളാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ അടുത്തയാഴ്ച ഒരു വിമാനവും പറക്കില്ല.

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ യൂനിയനും ആന്തരിക ഡിപ്പാര്‍ട്ട്‌മെന്റും ഈ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ. ഞങ്ങളാണ് ജോലി ചെയ്യുന്നതും വിമാനം പറപ്പിക്കുന്നതും. ഓഫീസുകളില്‍ ഇരിക്കുന്ന അവര്‍ക്ക് അസാധാരണമായ ബോണസുകളും അലവന്‍സുകളും പെന്‍ഷനുകളും ലഭിക്കുന്നു. കൗണ്ടറുകളില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും വിമാനത്തിനടിയില്‍ ജോലി ചെയ്യുന്നവരും എല്ലാം ഓഫീസുകളില്‍ ഇരിക്കുന്നവരെക്കാള്‍ യോഗ്യരാണ്. ഞങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഓഫീസുകളില്‍ ഇരിക്കുന്നവരെ ഞങ്ങള്‍ അനുവദിക്കില്ലെന്നും ക്യാപ്റ്റന്‍ മുവഫഖ് അല്‍മഊദ് പറഞ്ഞു.

ജീവനക്കാരുടെ വേതനത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും, തങ്ങള്‍ ഒഴികെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭിച്ച അലവന്‍സ് തങ്ങള്‍ക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ട് കുവൈത്ത് എയര്‍വെയ്‌സിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എംപ്ലോയീസ് യൂനിയന്‍ തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ പത്തു വരെ എയര്‍പോര്‍ട്ടില്‍ കമ്പനി ആസ്ഥാനത്തിനു മുന്നില്‍ ഭാഗിക സമരം നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തയാഴ്ച സമരം ശക്തമാക്കുമെന്ന് എംപ്ലോയീസ് യൂനിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News