Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഐഡി കാർഡുകൾ ഇനി വീട്ടിലെത്തും,പദ്ധതിക്ക് തുടക്കമായി

November 12, 2020

November 12, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ സിവില്‍ ഐ ഡി കാര്‍ഡുകള്‍ താമസ സ്ഥലത്ത് എത്തിക്കുന്ന സംവിധാനത്തിന് തുടക്കമായി. രണ്ട് ദിനാറാണ് ഡെലിവറി നിരക്ക്. ഒരു കേന്ദ്രത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കില്‍ അധികമുള്ള ഓരോ കാര്‍ഡിനും ആദ്യത്തെ രണ്ട് ദീനാറിന് പുറമെ കാല്‍ ദീനാര്‍ കൂടി നല്‍കണം. മൂന്ന് കാര്‍ഡ് വീട്ടിലെത്തിക്കുന്നതിന് രണ്ടര ദീനാര്‍ ആണ് നല്‍കേണ്ടി വരിക.
ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്നും വ്യക്തികള്‍ക്ക് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെത്തി നേരിട്ട് കൈപ്പറ്റാനും സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.. സിവില്‍ ഐഡി ഓഫിസിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നാണ് വിലയിരുത്തല്‍.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News