Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
പാലക്കാട് സ്വദേശിയായ യുവാവിനെ സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

July 08, 2022

July 08, 2022

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കലാകായിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) വിനെയാണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച നടക്കാനിരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്സിയടക്കം ഇദ്ദേഹം ഒരുക്കിവെച്ചിരുന്നു. പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News