Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
കാസർകോട് സദേശി ഡോ.കാദർ കാസിം മക്കയിൽ അന്തരിച്ചു

March 20, 2021

March 20, 2021

മക്ക: കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദര്‍ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചത്.

മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ഇദ്ദേഹത്തെ മൊബൈലില്‍ വിളിച്ചു മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദീര്‍ഘകാലം ഉപ്പള കൈകമ്ബയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു.

മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന ഡോക്ടര്‍ മംഗളൂരുവിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.

പിതാവ്: ഹമീദലി കമ്ബാര്‍ (മുഗുളി ഹമീദ്), മാതാവ്: സുലൈഖ, ഭാര്യ: ജസീല, മക്കള്‍: കാമില്‍ കാസിം, ഷാമില്‍ കാസിം (എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍), സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News