Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മലയാളി നിര്യാതനായി

November 02, 2022

November 02, 2022

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദിയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കണ്ണൂർ സ്വദേശി പള്ളി വളപ്പിൽ മുനീർ പയ്യന്നൂർ (53) നാട്ടിൽ നിര്യാതനായി. ഏറെ കാലമായി അൽ കോബാർ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസ ലോകത്ത് നിരവധി ആളുകളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന മുനീർ ഇടപെടലിലൂടെ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അർബുദ രോഗത്തിന് ചികിത്സ നടത്തി വരുന്നതിനിടയിലാണ് ഇന്ന് മൂന്നു മണിയോടെ എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ മരണം സംഭവിച്ചത്. കണ്ണൂർ കൂട്ടായ്മയായ കസവിന്റെ ഭാരവാഹിയായിരുന്നു. എം.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ -  ജസീല. മക്കൾ - യദീൽ അഹദ്, അമാനി മുനീർ, ഇഹാൻ മുനീർ, അയ്മൻ മുനീർ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News