Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നോർക്ക വഴി നെഴ്സുമാരെ നിയമിക്കുന്നു 

September 17, 2019

September 17, 2019

തിരുവനന്തപുരം : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നോർക റൂട്സ് വഴി കേരളത്തിൽ നിന്നുള്ള നെഴ്‌സുമാരെ നിയമിക്കുന്നു.ബി.എസ്.സി,എം.എസ്.സി,പി.എച്.ഡി യോഗ്യതയുള്ള നെഴ്സുമാർക്കാണ് അവസരം.കാർഡിയാക് ക്രിറ്റിക്കൽ കെയർ (മുതിർന്നവരും കുട്ടികളും),എമർജൻസി വിഭാഗം,മെഡിക്കൽ ആൻഡ് സർജിക്കൽ കെയർ വിഭാഗം,സർജറി (പുരുഷൻ,സ്ത്രീ) എന്നീ വിഭാഗങ്ങളിലാണ് നെഴ്‌സുമാരുടെ ഒഴിവുകളുള്ളത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഷെഡ്യുൾ പ്രകാരം 2019 ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിലാണ് അഭിമുഖം നടക്കുക.താല്പര്യമുള്ളവർ saudimoh.norka@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ,വെളുത്ത പശ്ചാത്തലത്തിലുള്ള ഫുൾ സൈസ് ഫോട്ടോ,ആധാർ,പാസ്പോർട്ട് പകർപ്പുകൾ എന്നിവ ഒക്ടോബർ 10 ന് മുമ്പ് സമർപ്പിക്കണമെന്ന് നോർക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും നോർക്കാ റൂട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്ന് ) 0091 88020 12345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471 2770 577,2770 544 എന്ന നമ്പരുകളിലും ലഭിക്കും.


Latest Related News