Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ യുദ്ധസമാന ആക്രമണം,പത്തിലേറെ മരണം,150 ലേറെ വീടുകൾ തകർത്തു

July 04, 2023

July 04, 2023

വാർത്താ ഏജൻസി
വെസ്റ്റ് ബാങ്ക് : ജെനിന്‍ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്‌റായേലിന്റെ സൈനിക അധിനിവേശം രണ്ടാം ദിവസത്തേക്ക് കടന്നതോടെ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഒഴിഞ്ഞുപോകുന്നു. ഇതുവരെ മൂവായിരത്തോളം ഫലസ്തീനികള്‍ ക്യാമ്പ് വിട്ടിട്ടുണ്ട്. ആക്രമണത്തിൽ പത്തിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതയാണ് ഇതുവരെയുള്ള റിപ്പോർട്ട്.

14,000 ഫലസ്തീനികള്‍ ഞെരുങ്ങിക്കഴിയുന്ന വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിന്  നേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ യുദ്ധസമാന ആക്രമണം നടത്തിയത്

1,000 ലേറെ സൈനികരുടെ അകമ്പടിയില്‍ ഡ്രോണുകള്‍ ആകാശത്തുനിന്ന് വെടിയുതിര്‍ത്തും 150 ഓളം ബുള്‍ഡോസറുകളും കവചിത വാഹനങ്ങളും കരമാര്‍ഗം ആക്രമിച്ചും ജെനിൻ ക്യാമ്പിൽ ജീവിതം ദുസ്സഹമാക്കി. 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്പ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.

ആക്രമണത്തില്‍ കുട്ടികളും യുവാക്കളും അടക്കം ഇതുവരെ  പതിനൊന്നോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.. ഇതുകൂടാതെ റാമല്ലയില്‍ 21 കാരനായ മറ്റൊരു ഫലസ്തീനി യുവാവിനെയും ഇസ്രായേല്‍ കൊലപ്പെടുത്തി. പരിക്കേറ്റ 50 പേരില്‍ 10 പേരുടെ നില അതിഗുരുതരമാണ്.

ക്യാമ്പിന് ചുറ്റും സൈന്യവും സൈനിക വാഹനങ്ങളും നിലയുറപ്പിച്ചാണ് മുകളില്‍ നിന്ന് ഡ്രോണുകള്‍ തീ തുപ്പിയത്. കുട്ടികളും കൊല്ലപ്പെട്ടവരില്‍പെടും. വീടുകളും വാഹനങ്ങളും ചാരമാക്കിയും റോഡുകളുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും ബുള്‍ഡോസറുകള്‍ ക്യാമ്പിലുടനീളം നാശം വിതച്ചു. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിനു മുകളില്‍ ഒളിപ്പോരാളികള്‍ നിലയുറപ്പിച്ചുമായിരുന്നു ഇസ്രായേല്‍ ക്രൂരത.

എതിര്‍പ്പുമായി എത്തിയ സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തി. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാൻ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചത് ഭീതി ഇരട്ടിയാക്കി. ബുള്‍ഡോസറുകള്‍ വഴികള്‍ തകര്‍ത്തത് രക്ഷാ പ്രവര്‍ത്തനം തീരെ ദുഷ്‍കരമാക്കി. നിരവധി പേരുടെ പരിക്ക് അതിഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടു പതിറ്റാണ്ടിനിടെ ജെനിൻ അഭയാര്‍ഥി ക്യാമ്പിൽ 100ലേറെ ഫലസ്തീനികളെ ഇസ്രായേല്‍ സേന വധിച്ചിട്ടുണ്ട്. 2002ല്‍ 10 ദിവസം നീണ്ട ആക്രമണത്തില്‍ ക്യാമ്പിനകത്ത് 52 ഫലസ്തീനികള്‍ വധിക്കപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ അഭയാര്‍ഥികളായി. അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആക്രമണം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്നും ജെനിൻ ബ്രിഗേഡ്സിന്റെ കമാൻഡ് സെന്ററായി പ്രവര്‍ത്തിച്ച കെട്ടിടമാണ് തകര്‍ത്തതെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ ഒന്നിക്കാൻ ഗസ്സയിലെ എല്ലാ സംഘടനകളും രംഗത്തിറങ്ങാൻ ഹമാസ് ആവശ്യപ്പെട്ടു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News