Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മെസ്സിയുടെ 'കട്ടക്കലിപ്പി'ന് പരിഹാരം,അർജന്റീന,ക്രൊയേഷ്യ മൽസരം നിയന്ത്രിക്കാൻ ലോകകപ്പിലെ ഏറ്റവും മികച്ച റഫറി

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന ബഹുമതി ഇതിനോടകം സ്വന്തമാക്കിയെങ്കിലും കളിക്കളങ്ങളിൽ റഫറിമാർക്കെതിരെയുള്ള താരങ്ങളുടെ വിമർശനങ്ങൾക്ക് ഇത്തവണയും കുറവൊന്നുമുണ്ടായില്ല.പോളണ്ടിനെതിരായ മൽസരത്തിൽ മെസ്സി ഉൾപെടെ അർജന്റീനൻ താരങ്ങൾ  ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റിനെതിരെ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

നെതര്‍ലൻ‍ഡ്സ് താരങ്ങളോടും കോച്ച് ലൂയിസ് വാൻ ഗാലിനോടുമൊക്കെ ദേഷ്യമുണ്ടെങ്കിലും മെസിയെ കൂടുതൽ കട്ടക്കലിപ്പിലാക്കിയത് സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലോഹോസ് ആയിരുന്നു. നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതൽ പറയാനില്ലെന്നും പറഞ്ഞാൽ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചു. മൊറോക്കോ പോര്‍ച്ചുഗൽ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നു. ഇതോടെയാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഏറ്റവും മികച്ചവരെ അണി നിരത്താൻ ഫിഫ തീരുമാനമെടുത്തത്. പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെയായിരിക്കും ഫിഫ രംഗത്തിറക്കുക.

ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളും ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടനമത്സരം നിയന്ത്രിക്കുകയും ചെയ്ത ഡാനിയേല ഓര്‍സാറ്റ് ആയിരിക്കും അര്‍ജന്‍റീന ക്രൊയേഷ്യ
മത്സരത്തിനുണ്ടാവുക.ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്‍റെ പേരിനാണ് മുന്‍തൂക്കം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News